ദേശീയം

ദീപാവലിക്ക് പടക്കം നിരോധിക്കുന്നവര്‍ ബലിപെരുന്നാളും ക്രിസ്മസ് ട്രീയും നിരോധിക്കുമോ - ചേതന്‍ ഭഗത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദീപാവലിക്ക് പടക്കം നിരോധിക്കുന്നവര്‍ മുഹറത്തിന് ബലി നിരോധിക്കുമോ എന്ന് എഴുത്തുകാരന്‍ ചേതന്‍ ഭഗത്. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഡല്‍ഹിയില്‍ പടക്കവില്‍പ്പന നടത്തുന്നതിന് സുപ്രീം കോടതി നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ  കോടതി വിധിക്കെതിരെ എഴുത്തുകാന്‍ ചേതന്‍ ഭാഗവത് രംഗത്ത്. കോടതി വിധി അംഗീകരിക്കാനാകില്ലെന്നും കാരണം ദീപാവലിക്ക് പടക്കം ഉപയോഗിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും
ചേതന്‍ പറയുന്നു.

മലീനികരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സുപ്രീം കോടതിയുടെ നടപടി. നവംബര്‍ ഒന്നുവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മലീനികരണം നിയന്ത്രിക്കുകയാണെങ്കില്‍ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്കാണ്‌ നിരോധനം ഏര്‍പ്പെടുത്തേണ്ടതെന്നും ചേതന്‍ പറയുന്നു. 

ആഘോഷങ്ങള്‍ക്കിടെയുള്ള പടക്കത്തിന്റെ ഉപയോഗം വലിയ തോതിലുള്ള മലിനീകരണമാണ് ഡല്‍ഹിയില്‍ ഉണ്ടാക്കുന്നത്. മലീനികരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷമാണ് പടക്കവില്‍പ്പനയ്ക്ക് സുപ്രീം കോടതി നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ദീപാവലി കാലത്ത് നിരോധനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി