ദേശീയം

യുപിയില്‍ വീണ്ടും കൂട്ട ശിശുമരണം, 24 മണിക്കൂറിനിടെ 16 കുഞ്ഞുങ്ങള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഗൊരഖ്പൂര്‍: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ബിആര്‍ഡി ആശുപത്രിയില്‍ വീണ്ടും ശിശുമരണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 16 ആയി. 10 കുട്ടികള്‍ നിയോനെറ്റ് ഐസിയുവിലും 6 കുട്ടികള്‍ പീഡിയാട്രിക്ക് ഐസിയുവിലുമാണ് മരിച്ചത്.

ശിശുമരണം ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാന്‍ജ്വരമാണ് മരണകാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ജപ്പാന്‍ ജ്വരത്തെ തുടര്‍ന്ന് യുപിയിലെ മൂന്ന് ഡസന്‍ കുട്ടികളാണ് ബിആര്‍ഡി ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചത്. ഇതില്‍ അഞ്ച് പേര്‍ ബീഹാര്‍ സ്വദേശികളാണ്. ഈ വര്‍ഷം മാത്രം ജപ്പാന്‍ ജ്വരത്ത തുടര്‍ന്ന് 1470 കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഇതില്‍ 310 കുട്ടികള്‍ മരിച്ചതായും ആശുപത്രി അധികൃതര്‍ പറയുന്നു. 

ബി ആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് 66 കുട്ടികള്‍ മരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ