ദേശീയം

യുപിയില്‍ വിഷവാതകം ശ്വസിച്ച് 300 കുട്ടികള്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഷാമിലിയില്‍ വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് 300 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ഷാമിലിയിലെ ഷുഗര്‍ ഫാക്ടറിയില്‍ നിന്നും വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്നാണ് സമീപത്തെ സ്‌കൂളിലെ 300 ഓളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 

വയറുവേദന, ഛര്‍ദ്ദില്‍, കണ്ണുകളില്‍ നീറ്റല്‍ തുടങ്ങിയവ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷയത്തില്‍ സഹാരണ്‍പുര്‍ കമ്മിഷണറോട് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 30 ലധികം കുട്ടികളുടെ നില ഗുരുതരമാണെന്നും, ഇവരെ കൂടുതല്‍ സൗകര്യങ്ങളുള്ള മീററ്റിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.  പഞ്ചസാര ഫാക്ടറിയില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ഫാക്ടറി ജീവനക്കാര്‍ കത്തിച്ചതിനെ തുടര്‍ന്നുണ്ടായ വിഷപുക ശ്വസിച്ചാണ് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

നേരത്തേയും ഇതുപോലുള്ള സംഭവങ്ങള്‍ നടന്നിട്ടുള്ളതായി മീററ്റ് സോണ്‍ എഡിജി: പ്രശാന്ത് കുമാര്‍ പറഞ്ഞു. ഷുഗര്‍ മില്ലില്‍നിന്നു സ്ഥിരമായി വിഷവാതകം വമിപ്പിക്കുന്ന രാസമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പുറത്തുവിടാറുണ്ടെന്ന് നാട്ടുകാരും ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി