ദേശീയം

കോളേജ് അധ്യാപകരുടെ ശമ്പളത്തില്‍ വന്‍ വര്‍ധന; അരലക്ഷം വരെ കൂടും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര -സംസ്ഥാന സര്‍വകലാശാലകളിലെയും കോളേജുകളിലെയും ശമ്പളവര്‍ധനയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഉന്നത വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളിലെ അധ്യാപകരോടുള്ള കടമ നിറവേറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന്  കേന്ദ്രവിദ്യാഭ്യാസമന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. ഇതോടെ സീനിയോറിറ്റി അടിസ്ഥാനത്തില്‍ ഇവരുടെ ശമ്പളത്തില്‍ 22 മുതല്‍ 28 ശതമാനം വരെ വര്‍ധനവുണ്ടാകും. പതിനായിരം മുതല്‍ അന്‍പതിനായിരം വരെ വര്‍ധനയുണ്ടായേക്കുമെന്നും മന്ത്രി പറഞ്ഞു

2016 ജനുവരി മതുല്‍ മുന്‍കാല പ്രാബല്യത്തോടെയാകും ശമ്പളം ലഭിക്കുക. ഏഴാംശമ്പളകമ്മീഷന്‍ ശുപാര്‍ശയനുസരിച്ചാണ് തീരുമാനം. 12,912 സര്‍ക്കാര്‍, സ്വകാര്യ എയ്ഡഡ് കോളേജുകള്‍, 329 സംസ്ഥാന സര്‍വകലാശാല, 43 കേന്ദ്രസര്‍വകലാശാല എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് വര്‍ധനയുടെ നേട്ടമുണ്ടാകുക. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായിരിക്കും ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭിക്കുകയെന്നും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ അല്‍പം കൂടി കാത്തിരിക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ