ദേശീയം

അഴിമതി വെച്ചുപൊറിപ്പിക്കാതിരിക്കാനുള്ള ധാര്‍മിക അടിത്തറ ബിജെപിക്ക് നഷ്ടപ്പെട്ടു; ജയ് ഷായുടെ സ്വത്ത് ഇരട്ടിക്കലില്‍ വിമര്‍ശനവുമായി യശ്വന്ത് സിന്‍ഹ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ സ്വത്ത് ഇരട്ടിക്കലില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. ജയ് ഷാ വിവാദത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിന് ഇടയില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയുള്ള വിമര്‍ശനം ബിജെപിയെ പ്രതിരോധത്തിലാക്കുന്നു. 

ബിജെപിക്ക് അഴിമതി വെച്ചുപൊറുപ്പിക്കാതിരിക്കാനുള്ള ധാര്‍മിക അടിത്തറ നഷ്ടപ്പെട്ടു. ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ കേന്ദ്ര മന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച നടപടിയേയും യശ്വന്ത് സിന്‍ഹ വിമര്‍ശിച്ചു. കേന്ദ്ര മന്ത്രി ആരോപണങ്ങളെ ന്യായീകരിക്കാന്‍ എത്തിയെന്നതിന് പുറമെ, വാര്‍ത്ത നല്‍കിയ വെബ്‌സൈറ്റിനെതിരെ ജയ് ഷാ നല്‍കിയ മാനനഷ്ടകേസില്‍ ഹാജാരാവാന്‍ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകനെ വിട്ടു നല്‍കിയതിനേയും യശ്വന്ത് ചോദ്യം ചെയ്യുന്നു. 

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ജയ് ഷായുടെ സ്വന്ത് 16000 ഇരട്ടി വര്‍ധിച്ചുവെന്ന ദി വയര്‍ നല്‍കിയ വാര്‍ത്തയ്ക്ക് എതിരെയായിരുന്നു ജയ് ഷാ 100 കോടിയുടെ മാനനഷ്ട കേസുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് അഹമദാബാദ് മെട്രോപൊളിറ്റന്‍ കോടതി കേസ് ഒക്ടോബര്‍ 11ലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''