ദേശീയം

കേണലിന്റെ ഭാര്യയുമായി അടുപ്പത്തിലായതിന് ബ്രിഗേഡിയര്‍ക്കെതിരെ നടപടി

സമകാലിക മലയാളം ഡെസ്ക്

ഡെല്‍ഹി: കേണലിന്റെ ഭാര്യയുമായി അടുപ്പത്തിലായതിന് ബ്രിഗേഡിയര്‍ക്കെതിരെ നടപടിയെടുത്ത് സൈനിക കോടതി. കേണലിന്റെ ഭാര്യയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കുറ്റസമ്മതം നടത്തിയതിനു ശേഷമാണ് ബ്രിഗേഡിയര്‍ക്കെതിരെ നടപടിയെടുത്തത്. സൈനിക കോടതി ബ്രിഗേഡിയറുടെ നാലുവര്‍ഷത്തെ സീനിയോരിറ്റി വെട്ടിച്ചുരുക്കി. 

പശ്ചിമബംഗാളിലെ ബിനഗുരിയിലെ ജനറല്‍ കോര്‍ട്ട് മാര്‍ഷലാണ് ബ്രിഗേഡിയര്‍ക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്. ബ്രിഗേഡിയര്‍ റാങ്കിലുള്ള ആറ് ഉദ്യോഗസ്ഥരും വിചാരണ സമയത്ത് സൈനിക കോടതിയില്‍ ഉണ്ടായിരുന്നു.

കുറ്റക്കാരനാണെന്ന് സൈനിക കോടതി കണ്ടെത്തിയയാള്‍ സിക്കിം ഡിവിഷനിലെ ബ്രിഗേഡിയറാണ്. ആരോപണ വിധേയനായ ബ്രിഗേഡിയര്‍ കുറ്റം സമ്മതിച്ചതാണ് ചെറിയ ശിക്ഷ ലഭിക്കാനിടയായതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. സമാന കേസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി