ദേശീയം

പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകരാന്‍ നാളെ ഗുജറാത്തില്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും ഗുജറാത്തില്‍ എത്തും. ഗാന്ധിനഗറില്‍ ബിജെപി പ്രവര്‍ത്തകരെ നരേന്ദ്രമോദി അഭിസംബോധന ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിത്തു വാഹിനി പറഞ്ഞു.  ബിജെപിയുടെ ഗുജറാത്ത് ഗൗരവ് യാത്രയുടെ സമാപന സമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.  തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് സംസ്ഥാനത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികള്‍ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

നോട്ട് അസാധുവാക്കല്‍, ജിഎസ്ടി തുടങ്ങിയ സാമ്പത്തിക പരിഷ്‌ക്കരണ നടപടികളുടെ പേരില്‍ മോദി സര്‍ക്കാരിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം  ഉയരുകയാണ്. ഈ പശ്ചാത്തലത്തില്‍ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലംമോദിയെ സംബന്ധിച്ച് നിര്‍ണായകമാണ്. ശക്തമായ പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടുപോകാന്‍ വിജയം ബിജെപിയ്ക്ക് കൂടിയെ തീരൂ. ബിജെപിയെ പതിറ്റാണ്ടുകളായി പിന്തുണച്ചു വരുന്ന ഗുജറാത്ത് ജനതയോട് കടപ്പെട്ടിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. എല്ലാ ഗുജറാത്തി പൗരന്‍മാരുടെയും സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും മോദി ട്വീറ്ററില്‍ കുറിച്ചു. 

ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ നേത്യത്വം നല്‍കുന്ന ഗൗരവ് യാത്ര 15 ദിവസത്തെ മണ്ഡലപര്യടനം പൂര്‍ത്തിയാക്കിയാണ് നാളെ ഗാന്ധി നഗറില്‍ സമ്മേളിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ 149 നിയമസഭാ മണ്ഡലങ്ങളിലുടെ കടന്നുപോയ മാര്‍ച്ച് 4471 കിലോമീറ്ററാണ് സഞ്ചരിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു