ദേശീയം

കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് കള്ളം; ഗാന്ധി കുടുംബവാഴ്ചയെ പരിഹസിച്ച് നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: ഗുജറാത്തിന്റെ വികസനത്തോട് മുഖംതിരിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി കുടുംബത്തിന്റെയും കോണ്‍ഗ്രസിന്റെയും കണ്ണിലെ കരടായിരുന്നു എക്കാലത്തും ഗുജറാത്ത്. സംസ്ഥാനത്തെ ജനങ്ങളോടുള്ള അസൂയ മൂലമാണ് സര്‍ദാര്‍ സരോവര്‍ പദ്ധതിപോലും അവര്‍ പൂര്‍ത്തിയാക്കാതിരുന്നതെന്ന് ഗാന്ധിനഗറില്‍ നടന്ന ഗുജറാത്ത് ഗൗരവ് മഹാസമ്മേളനത്തില്‍ മോദി പറഞ്ഞു

കോണ്‍ഗ്രസ് സര്‍ദാര്‍ വല്ലഭായി പട്ടേലിനോട് എന്താണ് ചെയ്തതെന്ന് ചരിത്രത്തിന് നന്നായറിയാം. പട്ടേലിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസുകാര്‍ നോക്കിയതെന്നും നരേന്ദ്രമോദി ആരോപിച്ചു. രാഷ്ട്രീയത്തിന്റെ നിലവാരം തകര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. നിരവധി മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സംഭാവന ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നാല്‍ ഇപ്പാള്‍ രാജ്യമെങ്ങും നുണ പ്രചാരണം നടത്തുകയാണ് ഇവരെന്നും മോദി വ്യക്തമാക്കി

രാജ്യത്ത് മാശം അന്തരീക്ഷം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കള്‍ കാട്ടിത്തന്ന വഴിയിലൂടെയാണ് ബിജെപി നടക്കുന്നത്. കഴിഞ്ഞ കാലങ്ങളിലെ പീഡനങ്ങളും ബുദ്ധിമുട്ടുകളും മറികടന്ന് പ്രവര്‍ത്തകര്‍ മുന്‍നിരയിലേക്ക് വന്നുകഴിഞ്ഞു. രാജ്യമെങ്ങും ബിജെപി വിജയക്കൊടി പാറിക്കാന്‍ പോവുകയാണെന്നും മോദി പറഞ്ഞു

ജിഎസ്ടി ബിജെപി സര്‍ക്കാര്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമായിരുന്നില്ല. കോണ്‍ഗ്രസിനും ജിഎസ്ടി നടപ്പാക്കിയതില്‍ തുല്യപ്രാധാന്യമുണ്ട്. നടപ്പിലാക്കുന്നതിന് മുന്‍പായി 30 പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയതായും എന്നാല്‍ മോദി മാത്രം നടപ്പാക്കിയ പരിഷ്‌കാരമായാണ് ജിഎസ്ടി പ്രചരിപ്പിക്കപ്പെടുന്നതെന്നും മോദി പറഞ്ഞു. ചില സ്ഥാപിത താത്പര്യക്കാര്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും രാജ്യത്തിന് ഒറ്റനികുതി വലിയ നേട്ടമായെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും