ദേശീയം

ഡല്‍ഹി കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി: തിരച്ചില്‍ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: ഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് മലയാളിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയും ബിഹാര്‍ സ്വദേശിനിയായ കൂട്ടുകാരിയേയും കാണാതായത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. 

തിങ്കളാഴ്ച വൈകിട്ട് ഫോട്ടോസ്റ്റാറ്റ് എടുക്കാനും മറ്റു പഠനോപകരണങ്ങള്‍ വാങ്ങുന്നതിനുമായി സുഹൃത്തിനൊപ്പം കുട്ടി വീട്ടില്‍നിന്നു പോകുകയായിരുന്നു. വളരെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ കുട്ടികളെത്തി ബുക്കുകള്‍ വാങ്ങിയതായി കണ്ടെത്തി. എന്നാല്‍ ഫോട്ടോസ്റ്റാറ്റ് എടുത്തിരുന്നില്ല. അവിടെനിന്നും കുട്ടികളെ കാണാതായെന്നാണ് കരുതുന്നത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ഡെല്‍ഹി മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും തിരച്ചില്‍ നടത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും