ദേശീയം

കോണ്‍ഗ്രസുകാര്‍ക്ക് ജിഎസ്ടിയെ കുറിച്ച് ഒന്നും അറിയില്ല; നവംബര്‍ എട്ട് കളളപ്പണ വിരുദ്ധ ദിനമെന്ന് ജെയ്റ്റലി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസിലെ ദേശീയ നേതാക്കള്‍ക്ക് ജിഎസ്ടിയെ കുറിച്ച് അറിയില്ലെന്ന് കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലി. എഎന്‍ഐക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ജെയ്റ്റ്‌ലിയുടെ ആരോപണം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ക്ക് ജിഎസ്ടിയുടെ നികുതി ഘടനയെ കുറിച്ച് ധാരണയുണ്ടാകും. എന്നാല്‍ ഇതുസംബന്ധിച്ച് ദേശീയ തലത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ അറിവിനെ കുറിച്ച് അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

എല്ലാ ഉല്‍പ്പനങ്ങളും 18 ശതമാനം നികുതി ഘടനയുടെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുളളവര്‍ ആവശ്യപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍ ആഡംബര ഉല്‍പ്പനങ്ങളുടെ നികുതിയും കുറയും. മെര്‍ഡിസഡ് ബെന്‍സ്, ബിഎംഡബ്ലു അടക്കമുളള ആഡംബര വസ്തുക്കള്‍ തുച്ഛമായ വിലയ്ക്ക് ലഭ്യമാക്കണമെന്നാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് എന്നും അരുണ്‍ ജെയ്റ്റലി ചോദിച്ചു. നോട്ടു അസാധുവാക്കലിന്റെ വാര്‍ഷിക ദിനമായ നവംബര്‍ എട്ട് കളളപ്പണ വിരുദ്ധ ദിനമായി ബിജെപി ആചരിക്കും. കേന്ദ്രത്തില്‍ ഏറ്റവുമധികം കാലം ഭരിച്ചത് കോണ്‍ഗ്രസാണ്. എന്നാല്‍ ഇതുവരെ കളളപ്പണം തടയുന്നതിന് ഒരു ചെറുവിരല്‍ അനക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു

Congress had adequate opportunity to be in power, and I cant recollect a single significant step that they ever took against black money: FM pic.twitter.com/yTxZjvZlhB

ഇന്ത്യയുമായി ചര്‍ച്ചയ്ക്കായുളള അന്തരീക്ഷം സൃഷ്ടിക്കേണ്ടത് പാക്കിസ്ഥാനാണ്. ഇതില്‍ കശ്മീര്‍ ജനതയ്ക്ക് ഒന്നും ചെയ്യാനില്ല. ജമ്മുകശ്മീരില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചയ്ക്കായുളള വാതില്‍ കേന്ദ്രസര്‍ക്കാര്‍ തുറന്നിട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷം രഹസ്യാന്വേഷണ വിഭാഗം നടത്തിയ അക്ഷീണ പ്രയത്‌നത്തിന്റെ ഫലമായാണ് ഹുറിയത്ത് ഉള്‍പ്പെടെയുളള വിഘടനവാദി സംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞതെന്നും ധനമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്