ദേശീയം

ആദിത്യനാഥിന്റെ താജ്മഹല്‍ റാലിയില്‍ കറുത്ത ഷര്‍ട്ടിനും ടീഷര്‍ട്ടിനും വിലക്ക്

സമകാലിക മലയാളം ഡെസ്ക്

ആഗ്ര: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ താജ്മഹല്‍ റാലിയില്‍ കറുത്ത ഷര്‍്ട്ടിനും ടീഷര്‍ട്ടുകള്‍ക്ക് വിലക്ക്. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ഇവ ധരിക്കരുതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലക്ക്.

ഉത്തര്‍പ്രദേശ് ടൂറിസം ബുക്ക് ലെറ്റില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയതും ബിജെപി നേതാക്കളുടെ താജ്മഹല്‍ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെയും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കരിങ്കൊടി പ്രതിഷേധം കണക്കിലെടുത്താണ് ഭരണകൂടത്തിന്റെ നടപടി. റാലിക്ക് നേരെ കരിങ്കൊടി കാണിക്കുമെന്ന്  മുസ്ലീം മഹാസംഘിന്റെ പ്രതിഷേധം കണക്കിലെടുത്താണ് നടപടി

റാലിക്ക് മുന്‍പായി താജ്മഹല്‍ ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമാണെന്നും താജ് മഹലിന് മുന്‍പിലെ റോഡ് ശുചിയാക്കിയ ശേഷം യോഗി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് 14,000 പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരുന്നത്. താജ്മഹല്‍ സന്ദര്‍ശിക്കുന് യുപിയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി