ദേശീയം

താജ്മഹല്‍ തേജോ മഹല്യയായത് മാത്രമല്ല, ക്രിസ്ത്യാനിറ്റി കൃഷ്ണ നീതിയാണ്; ബിജെപി ചൂണ്ടിക്കാണിക്കുന്ന ചരിത്രകാരന്റെ വാദങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

താജ്മഹലിന്റെ യഥാര്‍ഥ പേര് തേജോ മഹല്യയാണെന്നും, ഷാജഹാന്‍ പിടിച്ചടക്കുന്നതിന് മുന്‍പ് അത് ശിവക്ഷേത്രമായിരുന്നു എന്നീ വാദങ്ങളുമായാണ് ബിജെപി നേതാക്കള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി രംഗത്തെത്തിയിരുന്നത്. 

ബിജെപി നേതാക്കളുടെ പരാമര്‍ശം വലിയ വിവാദമായെങ്കിലും തേജോ  മഹല്യ എന്ന പേര് എവിടെ നിന്നും വന്നെന്ന് പലരും അന്വേഷിച്ചിരുന്നു. എന്നാല്‍, 1960, 70കളില്‍ പുറത്തിറങ്ങിയിരുന്ന മറാത്തി മാസികയില്‍ പി.എം.ഓക്ക് എന്ന എഴുത്തുകാരനായിരുന്നു താജ് മഹലിന്റെ യഥാര്‍ഥ പേര് തേജോ മഹല്യ എന്ന് എഴുതിയിരുന്നത്.

പ്രാചീന ശിവ ക്ഷേത്രമായിരുന്നു താജ് മഹല്‍ എന്ന തേജോ മഹല്യ എന്നാണ് ഓക്ക് എഴുതിയിരുന്നത്. താജ് മഹല്‍ പരിസരം കുഴിച്ചാല്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കിട്ടുമെന്നും ലേഖനങ്ങളിലൂടെ ഓക്ക് പറഞ്ഞിരുന്നു. 

എന്നാല്‍ ഓക്കിന്റെ ഹിന്ദുത്വ മാസികയ്ക്കും താജ് മഹലിനെ കുറിച്ചുള്ള വാദങ്ങള്‍ക്കും അന്ന് ആരും വലിയ പരിഗണന നല്‍കിയിരുന്നില്ല. താജ് മഹലിനെ ഹിന്ദുത്വവുമായി ബന്ധിപ്പിച്ചതിന് പുറമെ മറ്റ് ചില വാദങ്ങളും ഓക്ക് ഉന്നയിച്ചിരുന്നു. അതിലൊന്നായിരുന്നു ക്രിസ്ത്യാനിറ്റിയെ അദ്ദേഹം വ്യാഖ്യാനിച്ചത്. 

ക്രിസ്ത്യാനിറ്റി എന്നാല്‍ കൃഷ്ണ നീതി ആണെന്നായിരുന്നു ഓക്കിന്റെ വിലയിരുത്തല്‍. യഥാര്‍ഥത്തില്‍ ക്രിസ്ത്യാനിറ്റി കൃഷ്ണനെ പിന്തുടരുന്ന വേദിക് മതമാണ്. വത്തിക്കാന്‍ യഥാര്‍ഥത്തില്‍ വതിക ആയിരുന്നു. വേദിക് പൗരോഹിത്യമാണ് അത്. 312 എഡിയില്‍ വേദിക് പോപ്പിനെ കോണ്‍സ്റ്റാന്റിന്‍ കൊലപ്പെടുത്തിയത് മുതലാണ് ഇപ്പോഴത്തെ രീതിയിലേക്ക് ക്രിസ്ത്യാനിറ്റി മാറിയതെന്നും ഓക്ക് തന്റെ ലേഖനങ്ങളിലൂടെ പറയുന്നു.

ഇത് മാത്രമല്ല, ആഗ്രാ ഫോര്‍ട്ട് ഹിന്ദു കെട്ടിടമാണെന്നും, സൗദി അറേബ്യയിലെ കാബ  ഹിന്ദു ക്ഷേത്രമാണെന്നും ഓക്ക് വാദിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം