ദേശീയം

വിമര്‍ശനങ്ങള്‍ ഉണ്ടായാലും സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകും: ജെയ്റ്റ്‌ലി; ജിഎസ്ടി സമ്പദ്‌വ്യവസ്ഥയെ ശുദ്ധീകരിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിമര്‍ശനങ്ങള്‍ ഉണ്ടായാലും സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജിഎസ്ടിയും ബാങ്കുകളിലെ മൂലധനസമാഹരണവും സമ്പദ്‌വ്യവസ്ഥയെ ശുദ്ധീകരിക്കുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കണ നടപടികള്‍ അവസനാപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ജെയ്റ്റ്‌ലിയുടെ വാക്കുകള്‍. 

പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ സമ്പദ്‌വ്യവസ്ഥയിലെ വളര്‍ച്ച കുറയും. എങ്കിലും  ലക്ഷ്യത്തെ കുറിച്ച് സര്‍ക്കാരിന് ഉത്തമ ബോധ്യമുണ്ട്. 
പരിഷ്‌കാരങ്ങള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല. അത് നടന്നുകൊണ്ടിരിക്കുകയാണെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. 

ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം ആദ്യത്തെ മൂന്ന് മാസങ്ങളില്‍ രജിസ്‌ട്രേഷനുകളില്‍ 40 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു. 2015 വരെ നിയന്ത്രണമില്ലാതെ ബാങ്കുകള്‍ വായ്പകള്‍ നല്‍കുകയായിരുന്നു. ഇത് ബാങ്കിങ് മേഖലക്ക് തിരിച്ചടിയാണ്. സുതാര്യമായ ബാങ്കിങ് സംവിധാനം ഉണ്ടായാല്‍ മാത്രമേ സമ്പദ്‌വ്യവസ്ഥക്ക് പുരോഗതി ഉണ്ടാവുകയുള്ളു എന്നും ജെയ്റ്റ്‌ലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍