ദേശീയം

ആധാറിന്റെ ഭരണഘടന സാധുത;  സുപ്രീംകോടതി നവംബര്‍ അവസാനം വാദം കേള്‍ക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുളള ഹര്‍ജിയില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നവംബര്‍ അവസാനം വാരം വാദം കേള്‍ക്കും. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് എതിരെ സമര്‍പ്പിച്ചിട്ടുളള ഒരു കൂട്ടം ഹര്‍ജികളും ഭരണഘടനാ ബെഞ്ച് പരിശോധിക്കും. അഞ്ചംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. ആധാറിന് എതിരായ ഹര്‍ജികളില്‍ കേന്ദ്രം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

നേരത്തെ ആധാര്‍ കേസില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.  ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്രനീക്കത്തെ ചോദ്യം ചെയ്താണ് മമത കോടതിയെ സമീപിച്ചത്. കേന്ദ്രനിയമം സംസ്ഥാന സര്‍ക്കാരിന് ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വ്യക്തി എന്ന നിലയില്‍ മമതയ്ക്ക് കോടതിയെ സമീപിക്കാം. എന്നാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ കോടതിയെ സമീപിച്ചത് ശരിയായില്ല. മമത നിയമത്തിന് അതീതയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 

ആധാര്‍ മൊബൈള്‍ ഫോണുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മമത ബാനര്‍ജി കോടതിയെ സമീപിച്ചത്. തന്റെ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്നും, വേണമെങ്കില്‍ കണക്ഷന്‍ റദ്ദാക്കാനും മമത വെല്ലുവിളിച്ചിരുന്നു.  എന്നാല്‍ കേസ് പരിഗണിച്ച കോടതി ആധാര്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമമാണെന്ന് നിരീക്ഷിച്ചു. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം എങ്ങനെയാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത്. അതിനാല്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത