ദേശീയം

പാര്‍ട്ടി പ്രവര്‍ത്തകരെ ഫോണിലൂടെ പ്രധാനമന്ത്രി വിളിക്കും; ഗുജറാത്തില്‍ പുതുതന്ത്രവുമായി മോദി 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:  ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോണ്‍ എ ഫ്രന്റ് ലൈഫ് ലൈന്‍ കോളുമായി ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പുതിയ തന്ത്രവുമായി ബിജെപി. ഇതിന്റെ ഭാഗമായി ഗുജറാത്തിലെ താഴെ തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ഫോണിലൂടെ നരേന്ദ്രമോദി ആശയവിനിമയം നടത്തും. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ആവനാഴിയിലില്ലാത്ത പുതിയ ആയുധം എന്ന നിലയിലാണ് ബിജെപിയുടെ നീക്കം.

2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നൂതന ആശയങ്ങളായ 3ഡി ഹോളോ ഗ്രാഫിക്  സംവിധാനം ഉപയോഗിച്ച് മോദി നടത്തിയ ചായ് പീ ചര്‍ച്ച ബിജെപിക്ക് ഏറെ ഗുണം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫോണിലൂടെ താഴെ തട്ടിലുള്ളവരെ ബന്ധപ്പെടാനുള്ള മോദിയുടെ നീക്കം.

പ്രധാനമന്ത്രിയുടെ വ്യക്തിഗത ഫോണ്‍ വിളി വോട്ടര്‍മാരില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. പാര്‍ട്ടി പ്രവര്‍ത്തകരിലും ഇത് വലിയ ഊര്‍ജ്ജമുണ്ടാക്കുമെന്നും മോദി പ്രിയനേതാവായി മാറുന്നതെങ്ങെനെയെന്ന് ഇതിലൂടെ ബോധ്യമാകൂമെന്നും ബിജെപിയുടെ മീഡിയാ സെല്‍ നേതാവ് ഹര്‍ഷദ് പട്ടേല്‍ പറയുന്നു

രാഹുലിന്റെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ഗുജറാത്തിലെ എങ്ങുമെത്താത്ത വികസനം രാഹുല്‍ ചൂണ്ടിക്കാണിച്ചിരുന്നു. വികസനവായ്ത്താരി മുഴക്കിയുള്ള അമൂര്‍ത്തമായ പ്രശസ്തിക്ക് മുകളിലാണ്  മോദി അഭിരമിക്കുന്നത് എ്ന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രാധാന്യം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ പുതിയ നീക്കം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി