ദേശീയം

ജനസംഖ്യ മുന്നോട്ടു പോയാല്‍ 2027ല്‍ ഇന്ത്യ മുസ്ലീം രാജ്യമാവും; ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യ കയ്യടക്കാന്‍ ശ്രമിക്കുന്നുവെന്ന് ഹിന്ദു യുവ വാഹിനി നേതാവ്‌

സമകാലിക മലയാളം ഡെസ്ക്

മീററ്റ് ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ ഈ രീതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ 2027ടെ ഇന്ത്യ മുസ്ലീം രാജ്യമാകുമെന്ന് ഹിന്ദു യുവ വാഹിനി. ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യ മുസ്ലീം രാജ്യമാക്കാനുള്ള ഗൂഢാലോചന മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ തുടങ്ങി കഴിഞ്ഞെന്ന് ഹിന്ദു യുവ വാഹിനി നേതാവായ നാഗേന്ദ്ര പ്രതാപ് തോമര്‍ ആരോപിച്ചു. 

യുപി മുഖ്യമന്ത്രിയായ ആദിത്യനാഥ് 2002ല്‍ സ്ഥാപിച്ച സംഘടനയാണ് ഹിന്ദു യുവ വാഹിനി. ഇന്ത്യയുടെ നിയന്ത്രണം ലഭിക്കുന്നതിനായി ജനസംഖ്യ വര്‍ധിപ്പിച്ച് മുസ്ലീം രാജ്യമാക്കാനാണ് അവരുടെ ശ്രമം. കൂടുതല്‍ കുട്ടികളുണ്ടാകാനുള്ള ആഗ്രഹം കൊണ്ടല്ല, രാജ്യത്തെ കയ്യടക്കുന്നതിനായാണ് അവര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് ഹിന്ദു യുവ വാഹിനി നേതാവ് പറയുന്നു. 

ഹിന്ദു യുവവാഹിനിയുടെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് ഘടകത്തിന്റെ നേതാവാണ് തോമര്‍. സംഘടനാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം