ദേശീയം

പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു; സബ്‌സിഡി ഉള്ളതിനും ഇല്ലാത്തതിനും 74 രൂപ കൂട്ടി

സമകാലിക മലയാളം ഡെസ്ക്

രാജ്യത്തെ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. വിലയില്‍ പതിനാല്‍ ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സബ്‌സിഡി ഉള്ള സിലിണ്ടറിനും ഇല്ലാത്തതിനും ഒരേപോലെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. 

ഒരു സിലിണ്ടറിന് 73.50 ആക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ 14.2 കിലോയുള്ള എല്‍പിജി സിലിണ്ടറിന് 597.50 രൂപ നല്‍കണം. വര്‍ധിപ്പിച്ച തുക സബ്‌സിഡി ഇനത്തില്‍ ഉപഭേക്താവിന് തിരികെ ലഭിക്കും. ഒരു സിലിണ്ടറിന് 96 രൂപയായിരിക്കും ഇനി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുക. 

വാണിജ്യ ആവശ്യങ്ങള്‍ക്ക ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വില 117 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ 1,366 രൂപയായിരിക്കും 19 കിലോ സിലിണ്ടറിന്റെ വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില