ദേശീയം

കായിക വകുപ്പ് ആദ്യമായി കായിക താരത്തിന്; രാജ്യവര്‍ദ്ധന്‍ സിങ് റാത്തോട് കായിക മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് രാജ്യവര്‍ദ്ദന്‍ സിങ് റാത്തോട് കായിക മന്ത്രിയായതോടെ, കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന ആദ്യ കായിക താരമായി മുന്‍ ഇന്ത്യന്‍ ഷൂട്ടര്‍. 

വിജയ് ഗോയലായിരുന്നു കായിക മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നത്. 2016ലായിരുന്നു ഗോയല്‍ കായിക മന്ത്രിയായത്. 2004ലെ ഏതന്‍സ് ഒളിംപിക്‌സിലായിരുന്നു റാത്തോട് വെള്ളിമെഡല്‍ നേടിയത്. ഇതുകൂടാതെ, കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളിലും റാത്തോഡ് മെഡലുകള്‍ സ്വന്തമാക്കിയിരുന്നു. 

2013ല്‍ ബിജെപിയില്‍ ചേര്‍ന്ന റാത്തോട്, മോദി മന്ത്രിസഭയില്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന്റെ ചുമതലയായിരുന്നു വഹിച്ചിരുന്നത്. 2005ല്‍ റാത്തോടിന് പത്മശ്രീയും ലഭിച്ചിരുന്നു. 

കായിക താരം കായിക മന്ത്രിയായതോടെ, 2020 ടോക്യോ ഒളിംപിക്‌സില്‍ ഇതിന്റെ നേട്ടം പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി