ദേശീയം

റെയില്‍വേ മന്ത്രാലയത്തില്‍ നിന്നും സുരേഷ്പ്രഭു പടിയിറങ്ങുകയാണെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് പടിയിറങ്ങുകയാണെന്ന സൂചന നല്‍കി റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ ട്വീറ്റ്. രാഷ്ട്രപതി ഭവനില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ റെയില്‍വേയിലെ ജീവനക്കാരോട് യാത്ര പറഞ്ഞു കൊണ്ടുള്ള സുരേഷ് പ്രഭുവിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

ഇന്ന് ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പീയൂഷ് ഗോയല്‍ റെയില്‍വേ മന്ത്രിയാവും എന്നാണ് വിവരം. ക്യാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം കിട്ടിയ നിര്‍മ്മല സീതാരാമന്‍, പീയുഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്‌വി, ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരെ അഭിനദിച്ചു കൊണ്ടുള്ള ട്വീറ്റിന് പിന്നാലെയാണ് സുരേഷ് പ്രഭുവിന്റെ കൃതജ്ഞതാ ട്വീറ്റുമെത്തിയത്. 

Thanks to all 13 Lacs+ rail family for their support, love, goodwill.I will always cherish these memories with me.Wishing u all a great life.

ഇങ്ങനെയായിരുന്നു സുരേഷ് പ്രഭു ട്വിറ്ററില്‍ കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി