ദേശീയം

പശുക്കുട്ടി മരിച്ചതിന് ശിക്ഷ; ഒരാഴ്ച ഭിക്ഷ എടുത്ത് ഗംഗയില്‍ മുങ്ങണമെന്ന് നാട്ടുകൂട്ടത്തിന്റെ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പശുക്കുട്ടി മരിച്ചതിന്റെ പേരില്‍ പശുവിന്റെ ഉടമസ്ഥയായിരുന്ന സ്ത്രീയോട് ഒരാഴ്ച ഭിക്ഷ യാചിക്കണമെന്നും, ആ പണം കൊണ്ട് ഗംഗയില്‍ പോയി മുങ്ങണമെന്നും നിര്‍ദേശിച്ച് നാട്ടുകൂട്ടം. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് സംഭവം. 

പശുവിനെ അതിന്റെ കുഞ്ഞിന്റെ അടുത്ത് നിന്നും നീക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പശുക്കുഞ്ഞ് കയര്‍ കഴുത്തില്‍ മുറുകി മരിച്ചത്. പശുക്കുഞ്ഞ് മരിക്കാന്‍ കാരണക്കാരിയായ സ്ത്രീ ഒരാഴ്ചയോളം അടുത്ത ഗ്രാമങ്ങളില്‍ നടന്ന് ഭിക്ഷ യാചിച്ചതിന് ശേഷം ഗംഗയില്‍ പോയി കുളിച്ച് പാപം കഴുകി കളയണമെന്നാണ് നാട്ടുകൂട്ടം ഉത്തരവിട്ടത്. 

ഏഴ് ദിവസം ഈ സ്ത്രിയിക്ക് സ്വന്തം ഗ്രാമത്തില്‍ പ്രവേശിക്കുന്നതിന് അനുവാദം ഉണ്ടാകില്ല. നാട്ടുകൂട്ടത്തിന്റെ ഉത്തരവിനെ എതിര്‍ക്കാന്‍ മറ്റ് ഗ്രാമവാസികള്‍ ആരും തയ്യാറായില്ല. അടുത്ത ഗ്രാമത്തിലെ ഒരു ബന്ധുവിന്റെ വീട്ടിലാണ് യുവതി നാട്ടുകൂട്ടത്തിന്റെ ഉത്തരവ് വന്നതിന് പിന്നാലെ കഴിഞ്ഞിരുന്നത്. ഭിക്ഷ യാചിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യമുണ്ടായ സ്ത്രിയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

എന്നാല്‍ നാട്ടുകൂട്ടം ഇങ്ങനെ ശിക്ഷ വിധിച്ചിട്ടില്ലെന്നും, സ്ത്രീ സ്വമേധയ ശിക്ഷ വിധിക്കുകയായിരുന്നു എന്നുമാണ് പഞ്ചായത്ത് തലവന്റെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി