ദേശീയം

ഗൗരി ലങ്കേഷിന്റെ കൊലപാതകികള്‍ നക്‌സലൈറ്റുകള്‍ ആകാന്‍ ഇടയില്ലെന്ന് സഹോദരി കവിത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകികള്‍ നക്‌സലൈറ്റുകള്‍ ആകാന്‍ ഇടയില്ലെന്ന് ഗൗരിയുടെ സഹോദരി കവിത. ബംഗളുരൂവില്‍ പത്രസമ്മേളനത്തിനിടെയാണ് കവിതയുടെ നിലപാട് വ്യക്തമാക്കിയത്. അതേസമയം ഈ സംഘം അന്വേഷിച്ചാല്‍ ശരിയായ അന്വേഷണം നടക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും കവിത പറഞ്ഞു.

കൊലപാതകം നടന്ന ശേഷം പൊലീസ് ശരിയായ ദിശയിലായിരുന്നു. എന്നാല്‍ രണ്ടാം ദിവസം സംഭവത്തില്‍ നക്‌സലൈറ്റുകളുടെ പങ്ക് അന്വേഷിക്കണമെന്ന് ആഭ്യന്തരമന്ത്രി തന്നെയാണ് അഭിപ്രായപ്പെട്ടത്. ഇതിന്റെ ഉദ്ദേശ്യം എല്ലാവര്‍ക്കും മനസിലാകുമെന്നും കവിത അഭിപ്രായപ്പെട്ടു.

ഒരിക്കലും ഒരു നക്‌സലൈറ്റും ഗൗരിയെ ആക്രമിക്കില്ല. മന്ത്രിയുടെ പ്രസ്താവന നാണക്കേടാണെന്നും കവിത പറഞ്ഞു.  നക്‌സലൈറ്റുകളുടെ പുനരധിവാസത്തിനുവേണ്ടിയാണ് തന്റെ ഭൂരിഭാഗം സമയവും അവര്‍ ചെലവഴിച്ചതെന്നും കവിത അഭിപ്രായപ്പെട്ടു. ഗൗരിയ്ക്ക് ശത്രുക്കളായി ആരും ഉണ്ടായിരുന്നില്ല. ആശയപരമായിരുന്നു അവരുടെ പോരാട്ടങ്ങളെന്നും കവിത പറഞ്ഞു

പടിഞ്ഞാറന്‍ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടില്‍ അതിക്രമിച്ചു കടന്നെത്തിയ അജ്ഞാതര്‍ കഴിഞ്ഞ ദിവസമാണ് ഗൗരിയെ  വെടിവച്ചുകൊന്നത്. കര്‍ണാടകത്തില്‍ വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി  നിലകൊള്ളുന്ന പുരോഗമന പ്രവര്‍ത്തകരില്‍ മുന്‍പന്തിയിലായിരുന്നു ഗൗരി. പരിവാര്‍ സംഘടനകളുടെ തീവ്രനിലപാടുകള്‍ക്കെതിരെ ഇവര്‍ നടത്തിയ പോരാട്ടമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ