ദേശീയം

ആധാര്‍ മുറുക്കി കേന്ദ്രം: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ പോകും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ആധാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ കുരുക്ക് കൂടുതല്‍ മുറുക്കി കേന്ദ്ര സര്‍ക്കാര്‍. 2018 ഫെബ്രുവരിക്കു മുമ്പായി രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധപ്പിച്ചില്ലെങ്കില്‍ നമ്പര്‍ ഡീ ആക്ടിവേറ്റ് ചെയ്യാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം ഒരുങ്ങുന്നു.

രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കാന്‍ മന്ത്രാലയം ഇതിനോടകം തന്നെ നടപടി തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 

ലോക്‌നീതി ഫൗണ്ടേഷന്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ എല്ലാ മൊബൈല്‍ ഉപയോക്താക്കളെയും സ്ഥിരീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വ്യാജ സിം കാര്‍ഡ് ഉപയോഗിക്കാന്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയാല്‍ സാധിക്കില്ലെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. 

അതേസമയം, ആധാറുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ ഒരു രേഖകളും ടെലികോം കമ്പനി സൂക്ഷിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. ഉപഭോക്താക്കളില്‍ നിന്നും ബയോമെട്രിക്ക് ശേഖരിച്ചു എന്‍ക്രിപ്റ്റ് ചെയ്തു UIDAI ക്കു അയക്കണമെന്നും സര്‍വീസ് പ്രൊവൈഡര്‍ ബയോമെട്രിക്ക് രേഖകള്‍ സൂക്ഷിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും കമ്പനികള്‍ക്കു നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്