ദേശീയം

മോദിയുടേയും യോഗിയുടേയും ചിത്രം വരച്ച മുസ്ലീം യുവതിക്ക് മര്‍ദ്ദനം; മര്‍ദ്ദിച്ചത് ഭര്‍ത്താവും കൂട്ടരും

സമകാലിക മലയാളം ഡെസ്ക്

ബല്ലിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും യുപി മുഖ്യമന്ത്രിയുടേയും ചിത്രം വരച്ചതിന് മുസ്ലീം യുവതിക്ക് മര്‍ദ്ദനം. ഭര്‍ത്താവും മറ്റ് അഞ്ച് പേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. 

നഗ്മ പ്രവീണ്‍ എന്ന യുവതിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. മോദിയുടേയും, യോഗി ആദിത്യനാഥിന്റേയും ചിത്രം വരച്ചതിന് ശേഷം മകളെ ഭര്‍ത്താവും, മറ്റ് അഞ്ച് പേരും ചേര്‍ന്ന് മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷമാണ് നഗ്മ പര്‍വേസ് എന്നയാളെ വിവാഹം കഴിച്ചത്. സിക്കന്ദാര്‍പൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവ് ഉള്‍പ്പെടെ ആറ് പേരെ പ്രതിചേര്‍ത്ത് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും