ദേശീയം

ഗണപതിയും ബുദ്ധനും ആട്ടിറച്ചിയുടെ പരസ്യത്തില്‍; ഓസ്‌ട്രേലിയന്‍ കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പരാതി നല്‍കി

സമകാലിക മലയാളം ഡെസ്ക്

ഗണപതിയെ ഉള്‍പ്പെടുത്തി ആട്ടിറച്ചിയെ പ്രകീര്‍ത്തിച്ചുള്ള ഓസ്‌ട്രേലിയന്‍ കമ്പനിയുടെ പരസ്യത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ പരാതി നല്‍കി. ഗണപതിയെ കൂടാതെ ബുദ്ധന്‍, ജീസസ് എന്നിവരേയും ഉള്‍പ്പെടുത്തി മീറ്റ് ആന്‍ഡ് ലൈവ്‌സ്റ്റോക്ക് ഓസ്‌ട്രേലിയ എന്ന കമ്പനിയാണ് വിവാദമായ പരസ്യം പുറത്തിറക്കിയത്. 

ഗണപതിയും ബുദ്ധനും ഉള്‍പ്പെടെയുള്ളവര്‍ ആട്ടിറച്ചി വിളമ്പിയ തീന്‍മേശയ്ക്ക് ചുറ്റുമിരുന്ന് ആട്ടിറച്ചിയെ പ്രകീര്‍ത്തിക്കുന്നതാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യം. പരസ്യത്തിനെതിരെ ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരായ ജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. 

പരസ്യം വിവാദമായതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ മതവികാരം വ്രണപ്പെടുത്തുന്ന പരസ്യത്തിനെതിരെ ഔദ്യോഗികമായി പരാതി നല്‍കിയിരിക്കുന്നത്. പരാതിക്ക് പുറമെ മീറ്റ് ആന്‍ഡ് ലൈവ്‌സ്റ്റോക്ക് കമ്പനിയോട് പരസ്യം പിന്‍വലിക്കണമെന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 

എന്നാല്‍ പഠിച്ച് വേണ്ട മുന്‍കരുതലുകള്‍ എല്ലാം എടുത്തതിന് ശേഷമാണ് പരസ്യം നിര്‍മിച്ചതെന്നാണ് മീറ്റ് ആന്‍ഡ് ലൈവ്‌സ്റ്റോക്ക് കമ്പനിയുടെ നിലപാട്. മത വിഭാഗങ്ങളുടെ ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര