ദേശീയം

ജയ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി തുടരും; ശശികലയെ പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ശശികലയെ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കി. എടപ്പാടി പളനിസ്വാമിയുടെയും ഒ പനീര്‍ശെല്‍വത്തിന്റെയും നേതൃത്വത്തില്‍ ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്. ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് എഐഎഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായിരുന്നു ശശികല. ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ആരെയും നിയോഗിക്കേണ്ടെന്ന് യോഗം തീരുമാനിച്ചു. ഈ പദവി ജയലളിതയുടെ ഓര്‍മയ്ക്കായി ഒഴിച്ചിടും. ഫലത്തില്‍ മരണശേഷവും ജയ തന്നെ ജനറല്‍ സെക്രട്ടറിയായി തുടരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

എടപ്പാടിക്കും പനീര്‍ശെല്‍വത്തിനും എതിരെ സ്വരമുയര്‍ത്തിയ ടിടിവി ദിനകരനേയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. ദിനകരന്‍ നിയോഗിച്ച പാര്‍ട്ടി ഭാരവാഹികളേയും നീക്കാന്‍ ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു. ജയലളിത നിയമിച്ച ഭാരവാഹികളും പാര്‍ട്ടിയില്‍ നിലനില്‍ക്കുമെന്ന് അണ്ണാ ഡിഎംകെ പ്രമേയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രിവരെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ തടയണമെന്ന ദിനകരന്‍ പക്ഷത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. പി വെട്രിവേല്‍ എംഎല്‍യുടെ ഹര്‍ജി രാവിലെ തന്നെ സിംഗിള്‍ ബെഞ്ച് തള്ളുകയും കോടതിയുടെ സമയം നഷ്ടമാക്കിയതിന് ഒരുലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വെട്രിവേല്‍ ചീഫ് ജസ്റ്റിസിനെ സമീപിച്ചതോടെയാണു ഹര്‍ജി ഡിവിഷന്‍ ബെഞ്ചിനു കൈമാറിയത്. രാത്രിവരെ നീണ്ട വാദം കേള്‍ക്കലിനൊടുവില്‍ സിംഗിള്‍ ബെഞ്ച് വിധി ശരിവയ്ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു