ദേശീയം

പീഡന കേസില്‍ ശിക്ഷ വിധിച്ച അതേ കോടതിക്ക് മുന്നില്‍ ഗുര്‍മീത് വീണ്ടും; ഇത്തവണ രണ്ട് കൊലപാതക കേസുകളിലെ വിചാരണ

സമകാലിക മലയാളം ഡെസ്ക്

രണ്ട് കൊലപാതക കേസുകളില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് എതിരായ വിചാരണ ഇന്ന് തുടങ്ങും. ഇതിനെ തുടര്‍ന്ന്‌ പാഞ്ച്കുലയിലെ സുരക്ഷ ശക്തമാക്കി. 

രണ്ട് വ്യത്യസ്ത കൊലപാതക കേസുകളിലെ വിചാരണയാണ് ഇന്ന് തുടങ്ങുന്നത്. സിര്‍സയില്‍ നിന്നുമുള്ള മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദേറിന്റെ മരണം, ദേര മുന്‍ മാനേജര്‍ രഞ്ജിത് സിങ് എന്നിവരുടെ മരണത്തിലുമുള്ള വിചാരണയാണ് ആള്‍ദൈവത്തിനെതിരെ നടക്കുക. പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ. 

ശിഷ്യരായ രണ്ട് പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിച്ച അതേ കോടതി തന്നെയാണ് ഗുര്‍മീതിനെതിരായ കൊലപാതക കേസുകളും പരിഗണിക്കുന്നത്. എന്നാല്‍ ഇന്നത്തെ വിചാരണയുമായി ബന്ധപ്പെട്ട് പാഞ്ച് കുലയില്‍ ഗുര്‍മീതിന്റെ അനുയായികള്‍ കൂട്ടം ചേരുന്നതുമായി ബന്ധപ്പെട്ട സൂചനയൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. പീഡന കേസില്‍ വിധി പറയുന്നതിന് മുന്നോടിയായി ഒരു ലക്ഷത്തിലധികം അനുയായികളായിരുന്നു നഗരം കയ്യടക്കിയിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി