ദേശീയം

വ്യോമസേന മാര്‍ഷല്‍ അര്‍ജന്‍സിങ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വ്യോമസേനയുടെ ആദ്യ ഫൈവ് സ്റ്റാര്‍ റാങ്ക് മാര്‍ഷല്‍ അര്‍ജന്‍ സിംഗ് അന്തരിച്ചു. ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടെയായിരുന്നു അന്ത്യം. ഹൃദായാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുരുതരാവസ്ഥയിലായ അര്‍ജന്‍സിംഗിനെ രാവിലെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം.

വ്യോമസേനയിലെ സര്‍വീസ് കാലത്തെ മികവ് പരിഗണിച്ച് 2002ലാണ് കേന്ദ്രസര്‍ക്കാര്‍ മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്‌സ് പദവി നല്‍കിയത്. അംഗികാരം നേടിയതോടെ എയര്‍ഫോഴ്‌സ് ചരിത്രത്തിലെ ആദ്യ ഫൈവ് സ്റ്റാര്‍ റാങ്ക് ഓഫീസറായി അര്‍ജന്‍സിംഗ്. 19ാം വയസിലാണ് അര്‍എഎഫില്‍ പൈലറ്റ് ട്രയിനിയായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1964ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ തലവനായി. ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ രാജ്യത്തെ വിജയത്തിലേക്ക് നയിച്ചതില്‍ നിര്‍ണായക നീക്കങ്ങളും അര്‍ജന്‍സിങിന്റെതായിരുന്നു. യുദ്ധകാലത്തെ ധീരസേവനത്തിനുള്ള അംഗീകാരമായി രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)