ദേശീയം

പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നര്‍മ്മദ ഡാം നാടിന് സമര്‍പ്പിക്കും

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നര്‍മദ നദിയില്‍ നിര്‍മ്മിച്ച സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഞായറാഴ്ച പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും. 1961 ഏപ്രിലില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രു ശിലാസ്ഥാപനം നിര്‍മ്മിച്ച പദ്ധതി 56 വര്‍ഷത്തിന് ശേഷമാണ് പൂര്‍ത്തിയായത്.പരമാവധിശേഷിയായ 138 മീറ്ററിലേക്ക് ജലസംഭരണനിരപ്പ് ഉയര്‍ത്തിയതിന്റെ പ്രഖ്യാപനം നര്‍മദാപൂജയോടെയാണ് മോദി നിര്‍വഹിക്കുക. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസവുമാണ്.

എന്നാല്‍ ബര്‍ബാനിയിലെ ഛോട്ടാ ബര്‍ദാ ഗ്രാമത്തില്‍ മേധാപട്കറിന്റെ ആഭിമുഖ്യത്തില്‍ സമരം തുടരുകയാണ്. അണക്കെട്ടിലെ വെള്ളം പൊങ്ങിയതിനാല്‍ 192 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ജനങ്ങളുടെ പുനരധിവാസം നടപ്പാക്കാതെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള തീരുമാനമാണെന്നും ആക്ഷേപമുണ്ട്. ഗുജറാത്തിലെ 9000 ഗ്രാമങ്ങളിലായി 18 ലക്ഷം ഹെക്ടറില്‍ ജലസേചനസൗകര്യം കിട്ടുമെന്നാണ് സര്‍ക്കാര്‍  പറയുന്നത്. എന്നാല്‍ ണണക്കെട്ടിന്റെ പേരില്‍ ബിജെപി നുണ പ്രചരിപ്പിക്കുകയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്


തുടര്‍ന്ന് നര്‍മദാ നദിയിലെ സാധുബോട്ട് ദ്വീപില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 അടി ഉയരമുള്ള പ്രതിമ മോദി അനാച്ഛാനം ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍