ദേശീയം

കമല്‍ഹാസനെ കാണാന്‍ കെജ്രിവാള്‍ എത്തുന്നു; രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്ന നടന്‍ കമല്‍ഹാസനെ കാണാന്‍ എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ എത്തുന്നു. ഇന്ന് രാവിലെ 11.30നാണ് കെജ്രിവാള്‍ ചെന്നൈയിലെത്തുന്നത്. 

സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം വ്യക്താമാക്കിയിട്ടില്ലെങ്കിലും രാഷ്ട്രീയ പ്രവേശനം തന്നെയാണ് അജണ്ടയെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു. കെജ്രിവാള്‍ മുഖ്യമന്ത്രിയായപ്പോള്‍ കമല്‍ഹാസന്‍ ഡല്‍ഹിയിലെത്തി സന്ദര്‍ശിച്ചിരുന്നു. 

കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നടക്കാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കമല്‍ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും എന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്. തന്റെ രാഷ്ട്രീയത്തിന്റെ നിറം കാവിയല്ലെന്ന് കമല്‍ഹാസന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു