ദേശീയം

റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളല്ല; അനധികൃത കുടിയേറ്റക്കാര്‍: രാജ്‌നാഥ് സിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളല്ലെന്നും അനധികൃത കുടിയേറ്റക്കാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. മ്യാന്‍മര്‍ റോഹിങ്ക്യകളെ സ്വീകരിക്കാന്‍ തയ്യാറാകുമ്പോള്‍  അവരെ മടക്കിയയക്കുന്നതിനെ ഇവിടെയുള്ളവര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. 1951 ലെ യുഎന്‍ അഭയാര്‍ഥി കണ്‍വെന്‍ഷനിലെ അന്തര്‍ദേശിയ കരാറില്‍ ഇന്ത്യ വീഴ്ച വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

റോഹിങ്ക്യകള്‍ ഇന്ത്യയിലെത്തുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവര്‍ക്കിടയില്‍ ഐഎസ്‌ഐ,ഐഎസ് തീവ്രവാദ ബന്ധമുള്ള ആളുകള്‍ ഉണ്ട് എന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് പിന്നാലെയാണ് റോഹിങ്ക്യകള്‍ക്കെതിരെ ആഭ്യന്തര മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്