ദേശീയം

പരീക്ഷാ പേപ്പറില്‍ ബ്ലൂവെയിലില്‍ നിന്നും രക്ഷിക്കണമെന്ന്  ആവശ്യപ്പെട്ട് വിദ്യാര്‍ഥി; സഹായം ചോദിച്ചത് 49ാം സ്റ്റേജ് വരെ എത്തിയതിന് ശേഷം

സമകാലിക മലയാളം ഡെസ്ക്

പത്താംക്ലാസ് പരീക്ഷയിലെ ഉത്തരകടലാസില്‍ ബ്ലൂവെയിലില്‍ നിന്നും രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച് വിദ്യാര്‍ഥി. മധ്യപ്രദേശിലെ കില്‍ചിപൂരിലായിരുന്നു സംഭവം. ബ്ലൂവെയിലിന്റെ അവസാന ഘട്ടത്തില്‍ എത്തിയെന്നും സഹായിക്കണമെന്നും വിദ്യാര്‍ഥി പരീക്ഷാ പേപ്പറില്‍ എഴുതി. 

മൂല്യനിര്‍ണയത്തിനിടെ ഇത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ കുട്ടിയെ കണ്ടെത്തി ആത്മഹത്യയില്‍ നിന്നും രക്ഷിക്കുകയായിരുന്നു. 49 സ്റ്റേജുകളും പിന്നിട്ടു. അന്‍പതാം സ്റ്റേജും കളിച്ച് ആത്മഹത്യ ചെയ്തില്ലെങ്കില്‍ മാതാപിതാക്കളെ കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത് എന്നുമാണ് സംസ്‌കൃത പരീക്ഷാ പേപ്പറില്‍ വിദ്യാര്‍ഥി എഴുതിയിരുന്നത്. 

ഉത്തരകടലാസ് പരിശോധിച്ച അധ്യാപിക സ്‌കൂള്‍ അധികൃതരേയും, ജില്ലാ ഭരണകൂടത്തേയും, കുട്ടിയുടെ മാതാപിതാക്കളേയും വിവരമറിയിച്ചു. രണ്ട് മാസം മുന്‍പാണ് ബ്ലു വെയില്‍ കളിക്കാന്‍ ആരംഭിച്ചത്. കുട്ടി ഇപ്പോഴും അതിന്റെ ഷോക്കില്‍ നിന്നും മോചിതനായിട്ടില്ല. കൗണ്‍സിലിങ് നല്‍കി സാധാരണ നിലയിലേക്ക് കുട്ടിയെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പറയുന്നു. ഇനി ബ്ലൂ വെയില്‍ കളിക്കില്ലെന്ന് കുട്ടി ഉറപ്പ് നല്‍കിയതായും അദ്ദേഹം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം