ദേശീയം

മദ്രസകളില്‍ ദിവസവും ദേശീയഗാനം ആലപിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മദ്രസകളില്‍ ദിവസവും ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപികക്കുകയും ചെയ്യണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ. മധ്യപ്രദേശിലെ മദ്രസാ ബോര്‍ഡിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ രീതി കുട്ടികളില്‍ ദേശീയ ബോധം ഉണര്‍ത്താന്‍ സഹായിക്കും.

മതവിദ്യാഭ്യാസത്തിന് പുറമെ മദ്രസകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്് പ്രാഥമിക വിദ്യാഭ്യാസം നല്‍കണമെന്നും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം മദ്രസകളില്‍ നടപ്പാക്കുന്നത് ആലോചിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നേരത്തെ സ്‌കൂളുകളില്‍ ഹാജര്‍ പരിശോധിക്കുന്ന സമയത്ത് നമ്പര്‍ പറയുന്നതിന് മുന്‍പ് ജയ്ഹിന്ദ് വിളിക്കണമെന്നും മന്ത്രി ഉത്തരവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ