ദേശീയം

ഇന്ധനവില കുറയും, എന്നാല്‍ നികുതിയിളവ് പ്രതീക്ഷിക്കരുതെന്ന് പെട്രോളിയം മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: അടുത്ത ദിവസങ്ങളിലായി ഇന്ധനവില കുറയുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. 'യുഎസ്സില്‍ അടുത്തിടെയുണ്ടായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ധന വിലയില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. അതിനു ശേഷം അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുറഞ്ഞാല്‍ അത് ഇവിടെയും പ്രതിഫലിക്കുമെന്ന് മന്ത്രി അറിയിച്ചു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വിലയില്‍ ഇടിവ് കാണിച്ചു തുടങ്ങിയിട്ടുണ്ട്. നികുതി വരുമാനം ക്ഷേമപദ്ധതികള്‍ക്കും വികസനപ്രനര്‍ത്തനങ്ങള്‍ക്കും അവശ്യമായതുകൊണ്ടു തന്നെ ഇന്ധവിലയില്‍ നികുതിയിളവ് പ്രതീക്ഷിക്കരുതെന്നും മന്ത്രി പറഞ്ഞു.

'ശുദ്ധമായ വെള്ളവും, നല്ല റോഡും, നല്ല വിദ്യാഭ്യാസവും വേണ്ടേ' എന്നായിരുന്നു നികുതിയിളവിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞത്.
പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയുടെ പരിധിയില്‍ ഉടന്‍ വരുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്