ദേശീയം

 'ചുവപ്പ് ഭീകരത- കേരളത്തിലെ കൊലനിലങ്ങള്‍'; കേരളത്തിനെതിരെ സെമിനാറുമായി സംഘപരിവാര്‍ ഗുജറാത്തില്‍

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: കേരളത്തെ കൊലനിലമാക്കി കാട്ടാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ തുടരുന്നു. ഭാരതീയ വിചാര്‍ മഞ്ച് ഇന്നു വൈകുന്നേരം അഞ്ചരയ്ക്ക് ഗുജറാത്തിലെ ഗാന്ധിനഗറിലെ അംബേദ്കര്‍ ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന യോഗത്തിന്റെ വിഷയം; 'ചുവപ്പ് ഭീകരത- കേരളത്തിലെ കൊലനിലങ്ങള്‍' എന്നാണ്. വിഷയത്തില്‍ സംസാരിക്കുന്നത് മലയാളിയായ മാധ്യമപ്രവര്‍ത്തകനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് മാസ് കമ്യൂണിക്കേഷന്‍ ഡയറക്ടറുമായ കെ ജി സുരേഷ്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണം ദേശീയ തലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗുജറാത്തില്‍ ഇത്തരമൊരു സെമിനാര്‍ സംഘടിപ്പിക്കുന്നും അതില്‍ ഒരു മലയാളി തന്നെ പങ്കെടുത്ത് സംസാരിക്കുന്നതും. 

കേരളത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ സിപിഎം പ്രവര്‍ത്തകര്‍ ഹിന്ദക്കളേയും ബിജെപിക്കാരേയും തല്ലി കൊല്ലുന്നുവെന്നാണ് സംഘപരിവാര്‍ ഉത്തരേന്ത്യയില്‍ വ്യാപകമായി പ്രചിപ്പിക്കുന്നത്. ലോക്‌സഭയില്‍വരെ ഇത്തരം പ്രചരണങ്ങള്‍ അവര്‍ ഉയര്‍ത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി