ദേശീയം

അന്യമതസ്ഥനെ പ്രണയിച്ചതിന് പെണ്‍കുട്ടിയുടെ മുഖത്തടിച്ചു: ബിജെപി വനിതാ നേതാവിനെതിരെ പൊലീസ് കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

അലിഗഡ്: പരസ്യമായി ദളിത് യുവതിയുടെ മുഖത്തടിച്ച ബിജെപി വനിതാ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് നടപടി. അലിഗഡില്‍ നിന്നുള്ള ബിജെപി നേതാവ് സംഗീത വാര്‍ഷണേയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അന്യമതത്തില്‍പ്പെട്ട യുവാവുമായുള്ള ബന്ധം ചോദ്യംചെയ്തായിരുന്നു വനിതാ നേതാവിന്റെ മര്‍ദ്ദനമെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയും യുവാവും അലിഗഡിലെ ചായക്കാടയില്‍ ഒരുമിച്ചിരിക്കുന്നത് നാട്ടുകാരാണ് സംഗീത വാര്‍ഷ്‌ണേയെ അറിയിച്ചത്. തുടര്‍ന്ന് ആണ്‍കുട്ടിയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഗാന്ധിപാര്‍ക്ക് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പെണ്‍കുട്ടിയേയും കൂട്ടി സമീപത്തെ ഐസ്‌ക്രീം പാര്‍ലറിലെത്തിയ സംഗീത കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംസാരത്തിനിടെ പെണ്‍കുട്ടിയെ സംഗീത മുഖത്തടിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. യുവാവുമായി ബന്ധം പുലര്‍ത്തിയ പെണ്‍കുട്ടിയെ സംഗീത ശകാരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പെണ്‍കുട്ടിയുടെ പിതാവ് ശനിയാഴ്ച നല്‍കിയ പരാതിയില്‍ ബിജെപി വനിതാ നേതാവിനെതിരെ ഐപിസി 323, 504 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഗാന്ധി പാര്‍ക്ക് സ്‌റ്റേഷന്‍ പോലീസ് ഓഫീസര്‍ രവീന്ദ്ര കുമാര്‍ സിംങ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്