ദേശീയം

അമേരിക്കന്‍ നിര്‍മിത പീരങ്കി പൊട്ടിത്തെറിച്ചത് ഗുണമേന്‍മയില്ലാത്ത ഇന്ത്യന്‍ ഷെല്‍ ഉപയോഗിച്ചതുകൊണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പരീക്ഷണത്തിനിടെ അമേരിക്കന്‍ നിര്‍മിത പീരങ്കി പൊട്ടിത്തെറിച്ചത് ഗുണമേന്‍മയില്ലാത്ത ഇന്ത്യന്‍ നിര്‍മിത ഷെല്‍ ഉപയോഗിച്ചതുകൊണ്ടെന്ന്‌
റിപ്പോര്‍ട്ട്. സൈന്യം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്.

സെപ്റ്റംബര്‍ രണ്ടിനാണ് അമേരിക്കന്‍ നിര്‍മിത പീരങ്കിയായ 'ഹൊവിറ്റ്‌സര്‍' പരീക്ഷിക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്.തുടര്‍ന്ന് പീരങ്കിയുടെ ബാരലിന് കേടുപറ്റി. 

സൈന്യം നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പരീക്ഷണത്തിനുപയോഗിച്ച ഷെല്ലിന്റെ തകരാറാണ് കാരണമെന്ന് കണ്ടെത്തി. ഓര്‍ഡിനന്‍സ് ഫാക്ടറി നിര്‍മ്മിച്ചുനല്‍കിയ വെടിക്കോപ്പാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ സൈന്യത്തിന്റെ റിപ്പോര്‍ട്ട് ഫാക്ടറി തള്ളി. 

നിര്‍ദ്ദേശിച്ചവിധത്തിലുള്ളതും ഗുണമേന്മയുളളതുമായ ഷെല്ലാണ് നിര്‍മ്മിച്ചു നല്‍കിയതെന്നും പൊട്ടിത്തെറിക്കലിന് പിന്നില്‍ മറ്റു കാരണങ്ങളുണ്ടാകാമെന്നും ഫാക്ടറി അധികൃതര്‍ ആരോപിച്ചു.

കഴിഞ്ഞ മെയില്‍ രണ്ട് ഹൊവിറ്റ്‌സര്‍ എം 777 പീരങ്കികള്‍ ഇന്ത്യ പരീക്ഷണത്തിനായി വാങ്ങിയിരുന്നു. 145 പീരങ്കികള്‍ വാങ്ങാനായി ഇന്ത്യ അമേരിക്കന്‍ കമ്പനിയായ ബിഎഇ സിസ്റ്റവുമായി കരാര്‍ ഒപ്പിട്ടുണ്ട്. 35 കോടി രൂപയാണ് കേടുവന്ന പീരങ്കിയുടെ വില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്