ദേശീയം

കേരളത്തില്‍ അക്രമങ്ങളിലൂടെ സിപിഎം ബിജെപിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു: അമിത് ഷാ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അക്രമങ്ങളിലൂടെ സിപിഎം കേരളത്തില്‍ ബിജെപിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹിംസയുടെ രാഷ്ട്രീയം ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപി തുറന്നുകാട്ടും. ഇത്തരം അക്രമങ്ങളെ ബിജെപി ഭയക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് അമിത് ഷായുടെ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള പരാമര്‍ശം.

പ്രധാനമന്ത്രിയുടെ എല്ലാ നീക്കങ്ങള്‍ക്കും ബിജെപി ദേശീയ നിര്‍ഹാഹക സമിതി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. നോട്ട് അസാധുവാക്കലും ജിഎസ്ടി നടപ്പാക്കലും അഴിമതിക്കെതിരേയുള്ള സുപ്രധാന ചുവടുവെയ്‌പ്പെന്ന് യോഗം വിലയിരുത്തി. 

13 മുഖ്യമന്ത്രിമാര്‍,  1400 എം.എല്‍.എ.മാര്‍, 337 പാര്‍ലമെന്റംഗങ്ങള്‍, ദേശീയ ഭാരവാഹികള്‍, സംസ്ഥാന അധ്യക്ഷര്‍ തുടങ്ങി 2500 പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ് യോഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)