ദേശീയം

ഫാ.ടോം ഉഴുന്നാലില്‍ ഇന്ത്യയിലെത്തി;  പ്രധാനമന്ത്രിയെ കാണും, ഈ ദിവസം സാധ്യമായതിന് ദൈവത്തിന് നന്ദിയെന്ന് ഫാ.ടോം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐഎസ് തീവ്രവാദികളുടെ പിടിയില്‍ നിന്നും മോചിതമായതിന് ശേഷം ഫാ.ടോം ഉഴുന്നാലില്‍ രാജ്യത്ത് തിരിച്ചെത്തി. രാവിലെ ഏഴരയ്ക്ക് ഡല്‍ഹിയിലെത്തിയ ഉഴുന്നാലില്‍ 11.30ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. 

എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടേ. ഈ ദിവസം സാധ്യമായതിന് ദൈവത്തിന് നന്ദിയെന്ന് ഫാ.ടോം ഡല്‍ഹി വിനാമത്താവളത്തില്‍ എത്തിയതിന് ശേഷം പറഞ്ഞു. 

പ്രധാനമന്ത്രിക്ക് പുറമെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനേയും ഉഴുന്നാലില്‍ കാണും. ഉച്ചയ്ക്ക് വത്തിക്കാന്‍ എംബസി സന്ദര്‍ശിച്ചതിന് ശേഷം വൈകീട്ടോടെ മാധ്യമങ്ങളെ കാണും. ഡല്‍ഹിയില്‍ നിന്നും നാളെയായിരിക്കും ബംഗളൂരുവിലേക്ക് തിരിക്കുക. ഞായറാഴ്ച രാവിലെ കേരളത്തിലെത്തുന്ന ഉഴുന്നാലില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തും

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ ഉഴുന്നാലിന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ഫരീദാബാദ് രൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു