ദേശീയം

അതിര്‍ത്തിയില്‍ 14 അടി നീളമുള്ള തുരങ്കം

സമകാലിക മലയാളം ഡെസ്ക്

ജമ്മു: ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 14 അടി നീളമുള്ള തുരങ്കം കണ്ടെത്തി. ഇത് പാകിസ്ഥാനില്‍ നിന്ന് നിര്‍മിച്ചതെന്നാണ് കരുതുന്നത്. അര്‍ണിയ സെക്ടറിലാണ് തുരങ്കം കണ്ടെത്തിയത്. 

യുദ്ധം ഉണ്ടാവുന്ന സമയത്ത് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള തുരങ്കമാണിതെന്നും ആയുധധാരികളായ നുഴഞ്ഞു കയറ്റക്കാരുടെ സാന്നിദ്ധ്യം തുരങ്കത്തില്‍ ഉണ്ടായിരുന്നതായും പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. 

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ കടുത്ത ഷെല്ലാക്രമണം തുടങ്ങിയതോടെ അതിര്‍ത്തിയില്‍ തുരങ്കങ്ങള്‍ കണ്ടെത്താന്‍ സൈനികര്‍ നിരീക്ഷണം തുടങ്ങിയിരുന്നു. അടുത്തിടെയായി അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നിരന്തരം ഷെല്ലാക്രമണം നടത്തുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഷെല്ലാക്രമണം സഹിക്കാനാവാതെ ഏതാണ്ട് 20,000 പേര്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോയെന്നാണ് വിവരം.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി