ദേശീയം

നാസിക് വീണ്ടും ചെങ്കടലായി; കിസാന്‍ ലോങ് മാര്‍ച്ചിന്റെ വിജയമാഘോഷിച്ച് കര്‍ഷകര്‍ (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്


നാസിക്: മഹാരാഷ്ട്രിയെ പിടിച്ചുകുലുക്കിയ കിസാന്‍ ലോങ് മാര്‍ച്ചിന്റെ വിജയം ആഘോഷിച്ച് നാസിക്കില്‍ കര്‍ഷകര്‍ തിങ്കഴാഴ്ച വന്‍ റാലി നടത്തി.
കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ കിസാന്‍ ലോങ് മാര്‍ച്ച് തുടങ്ങിയത്. നാസിക്കില്‍ നിന്നും ആരംഭിച്ച് 180 കിലോമീറ്റര്‍ അകലെയുള്ള മുംബൈ നഗരത്തിലേക്കായിരുന്നു മാര്‍ച്ച്. 12ന് മുംബൈയിലെത്തിയ മാര്‍ച്ചില്‍ ലക്ഷക്കണക്കിന് കര്‍ഷകരാണ് പങ്കെടുത്തത്. 

കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുക, കൃഷിഭൂമി പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കുക,വനാവകാശ നിയമം നടപ്പാക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, ഉത്പ്പന്നങ്ങള്‍ക്ക് കൃത്യമായ വില നല്‍കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. കര്‍ഷകരുടെ ആവശ്യങ്ങള്‍ എല്ലാം ബിജെപി സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് മാര്‍ച്ച് അവസാനിപ്പിച്ചത്. 

വീഡിയോ കടപ്പാട്: ന്യൂസ്‌ക്ലിക്.ഇന്‍

ചരിത്രമായി മാറിയ ലോങ് മാര്‍ച്ചിന്റെ വിജയം ആഘോഷിക്കാന്‍ വേണ്ടി പതിനായിരങ്ങളാണ് നാസിക്കിലെത്തിയത്. ബിജെപി സര്‍ക്കാരിനെ മുട്ടുമടക്കിച്ച കര്‍ഷക മാര്‍ച്ചിന്റെ വിജയാഘോഷ ചിത്രങ്ങള്‍ സിപിഎമ്മാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം