ദേശീയം

വന്‍കിടക്കാരെ വഴിവിട്ട് സഹായിച്ച് കേന്ദ്രസര്‍ക്കാര്‍; എഴുതിത്തള്ളിയത് 2.4ലക്ഷം കോടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ രാജ്യത്തെ വന്‍കിടക്കാരുടെ 2.4 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിതള്ളിയതായി കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാ ബാങ്കുകളിലെ വായ്പയാണ് എഴുതിത്തള്ളിയത്.  മോദി സര്‍ക്കാരിന്റെ ആദ്യത്തെ മൂന്ന് വര്‍ഷത്തെ കണക്കാണിത്. രാജ്യസഭയില്‍ രേഖാമൂലം അറിയിച്ച കണക്കുകളാണിത്.

റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വന്‍കിടക്കാരെ മോദി സര്‍ക്കാര്‍ സഹായിക്കുന്നതായി നേരത്തെ  ആരോപണം ഉയര്‍ന്നിരുന്നു..ഇക്കാര്യം വ്യക്തമാക്കുന്നതാണ് സര്‍ക്കാര്‍ തന്നെ രേഖാമൂലം അറിയിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. വിജയ് മല്യ, നീരവ് മോദി എന്നിവര്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് തട്ടിപ്പ് നടത്തിയതിന് പിന്നാലെ രാജ്യം വിടാന്‍ സാഹചര്യമൊരുക്കിയത് കേന്ദ്രസര്‍ക്കാരാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ വരും ദിവസങ്ങളില്‍ സജീവ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്