ദേശീയം

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി ; മുഴുവന്‍ ഹര്‍ജികളും തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും സുപ്രീംകോടതി തള്ളി. ചോദ്യ ചോര്‍ച്ചയില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. സിബിഎസ്ഇയുടെ ഭരണപരമായ തീരുമാനങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉന്നതാധികാര സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. കൊച്ചിയിലെ വിദ്യാര്‍ത്ഥി രോഹന്‍ മാത്യുവും ദില്ലിയിലെ വിദ്യാര്‍ത്ഥികളായ ഗായത്രി തോമസും അനസൂയ തോമസുമാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെയും നാഗേശ്വര റാവുവുമാണ് കേസ് പരിഗണിച്ചത്

പത്താം ക്ലാസ് കണക്ക് പുന:പരീക്ഷ രാജ്യമൊട്ടാകെ നടത്തേണ്ടതില്ലെന്നാണ് സിബിഎസ്ഇ തീരുമാനിച്ചത്. പത്താം ക്ലാസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന 
ദില്ലിയിലും ഹരിയാനയിലും മാത്രമായി നടത്താനും തീരുമാനിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസിലെ എക്കമോമിക്‌സ് പരീക്ഷ ഈ മാസം 25 ന് വീണ്ടും നടത്താനും സിബിഎസ്ഇ തീരുമാനിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ