ദേശീയം

ഞങ്ങള്‍ സഞ്ചരിക്കുന്നത് അംബേദ്കര്‍ തെളിച്ച പാതയിലൂടെ: നരേന്ദ്ര മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തങ്ങള്‍ അംബേദ്കര്‍ തെളിച്ച പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ സമാധാനവും കൂട്ടായ്മയുമായിരുന്നുവെന്നും മോദി പറഞ്ഞു. ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് വേണ്ടി പ്രയത്‌നിക്കുന്നതാണ് തങ്ങളുടെ ദൗത്യമെന്നും മോദി പറഞ്ഞു. 

പട്ടിജാതി-പട്ടികവര്‍ഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദ് ആക്രമണത്തില്‍ കലാശിക്കുകയും പതിനാല് മരണങ്ങള്‍ സംഭവിക്കുയും ചെയ്തതിന്റെ പശ്ചാതലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.

വെസ്‌റ്റേണ്‍ കോര്‍ട്ട് അനക്‌സിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു മോദി. അബേദ്കറിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ തന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നതുപോലെ ആരും ശ്രമിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും