ദേശീയം

ബിജെപി സംസ്ഥാന സെക്രട്ടറിയെ വളഞ്ഞിട്ട് തല്ലി;  ചവിട്ടിക്കൂട്ടി തൃണമൂല്‍ പ്രവര്‍ത്തകര്‍ - വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബിജെപി പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി ശ്യാമപാദ മണ്ഡലിന് നേരെ ക്രൂരമര്‍ദ്ദനം.  ഒരു കൂട്ടം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബംഗാളിലെ ബാംഗുരയില്‍ വൈകീട്ടാണ് സംഭവം നടന്നത്. 

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് നടന്ന ആക്രമണങ്ങളെ പറ്റി ജില്ലാ മജിസട്രേറ്റുമായി സംസാരിക്കാന്‍ പോകുന്ന വഴിയാണ് അക്രമം ഉണ്ടായത്. ആക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു.എന്നാല്‍ തൃണമൂല്‍ ഇത് നിഷേധിച്ചു.

ജില്ലാ മജിസ്‌ട്രേറ്റുമായുള്ള യോഗത്തിനായി ബിജെപി സംഘം എത്തിയ വാഹനത്തെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വളയുകയായിരുന്നു. വാഹനത്തിന്റെ കണ്ണാടി അടിച്ചു തകര്‍ത്ത തൃണമൂല്‍ പ്രവര്‍ത്തകര്‍ വാഹനത്തിലുണ്ടായിരുന്ന ബിജെപി നേതാവിനെ വലിച്ചിറക്കി നിലത്തിട്ട് ചവിട്ടുന്നതും വീഡിയോയില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ