ദേശീയം

ശിശുദിനം ഡിസംബര്‍ 26ലേക്കു മാറ്റണമെന്ന് ബിജെപി എംപി, പിന്തുണയുമായി പാര്‍ട്ടി എംപിമാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശിശുദിനം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ പതിനാലില്‍നിന്ന് ഡിസംബര്‍ 26ലേക്കു മാറ്റണമെന്ന് ബിജെപി എംപിമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് പശ്ചിമ ഡല്‍ഹിയില്‍നിന്നുള്ള ബിജെപി എംപി പര്‍വേഷ് വര്‍മ കേന്ദ്ര സര്‍ക്കാരിനു കത്തു നല്‍കി. 60 എംപിമാര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ് വര്‍മ പറയുന്നത്.

ശിശുദിനാഘോഷം നവംബര്‍ പതിനാലില്‍നിന്ന് ഡിസംബര്‍ ഇരുപത്തിയാറിലേക്കു മാറ്റണമെന്നാണ് കത്തിലെ ആവശ്യം. ഗുരു ഗോബിന്ദ് സിങ്ങിന്റെ നാലു മക്കള്‍ രക്തസാക്ഷിത്വം വഹിച്ച ദിനമാണ് അതെന്ന് പര്‍വേഷ് വര്‍മ പറയുന്നു. 

അറുപതു ബിജെപി എംപിമാര്‍ നിലവില്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ ആവശ്യത്തിനു പിന്തുണ തേടി കോണ്‍ഗ്രസ് എംപിമാരെയും സമീപിക്കുമെന്ന് പര്‍വേഷ് വര്‍മ പറഞ്ഞു.

കുട്ടികള്‍ക്കിടയില്‍ ചാച്ചാ എന്ന് അറിയപ്പെട്ടിരുന്ന, പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് രാജ്യത്ത് ശിശുദിനമായി ആഘോഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)