ദേശീയം

കോണ്‍ഗ്രസ് നേതാവ് രാവിലെ ബിജെപിയില്‍ ചേര്‍ന്നു; വൈകീട്ട് തിരിച്ചെത്തി

സമകാലിക മലയാളം ഡെസ്ക്

മംഗളുരൂ: തെരഞ്ഞടുപ്പ് അടുത്താല്‍ പാര്‍ട്ടി മാറുന്നവര്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍ രാവിലെ പാര്‍ട്ടി മാറിയ ആള്‍ വൈകുന്നേരം അതേ പാര്‍ട്ടിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മംഗളുരൂവിലെ കോണ്‍ഗ്രസ് നേതാവ്. പനേ മംഗളൂരിലെ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സുന്ദര ദേവിനഗരയാണ് ബിജെപിയില്‍ ചേക്കേറിയ ശേഷം കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തിയത്.

ബിജെപിയിലെത്തിയ കോണ്‍ഗ്രസ് നേതാവിന് ബിജെപി പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് ഒരുക്കിയത്. ബിജെപി നേതാവും കര്‍ണാടക മന്ത്രി രാംനാഥ് നായിക്കിനെതിരെ മത്സരിക്കുന്ന യു രാജേഷ് നായികിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പാര്‍ട്ടി  പതാകയും നായിക് സുന്ദര ദേവിനഗരയ്ക്ക് നല്‍കി. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയിലെത്തി സുന്ദര കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു. കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയിലെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിയെത്തിയതിന് പിന്നാലെ വെട്ടിലായിരിക്കുകയാണ് ബിജെപി നേതൃത്വം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി