ദേശീയം

ബംഗാളില്‍ തൃണമൂല്‍ ആക്രമണം തുടരുന്നു; ബസുദേവ് ആചാര്യ ഐസിയുവില്‍ 

സമകാലിക മലയാളം ഡെസ്ക്


പുരുലിയ: പശ്ചിമ ബംഗാളില്‍ സിപിഎം നേതാക്കള്‍ക്ക് നേരെയുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം തുടരുന്നു. മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ ബസുദേവ് ആചര്യയെ ക്രൂരമായി മര്‍ദിച്ചു. പുരുലിയ ജില്ലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. 

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കാന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയപ്പോഴായിരുന്നു ആക്രമണം. എഴുപത്ത് വയസ്സ് പ്രായമുള്ള ഇദ്ദേഹത്തെ ഗ്രൗണ്ടിലിട്ട് കമ്പിയും വടിയും ഉപയോഗിച്ച് ഒരുകൂട്ടം തല്ലി ചതക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഇദ്ദേഹത്തെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. 

ആക്രമണത്തെ അപലപിച്ച് സിപിഎം രംഗത്തെത്തി. ബംഗാളില്‍ തങ്ങളുടെ സഖാക്കള്‍ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് തെമ്മാടികള്‍ ആക്രമണം അഴിച്ചുവിടുകയാണ്, ഒമ്പതു തവണ എംപിയായ സഖാവ് ബസുദേവ് ആചാര്യ ഇന്ന് ആക്രമിക്കപ്പെട്ടു. പ്രതിഷേധിക്കു, ജനാധിപത്യം സംരക്ഷിക്കുവെന്ന് സിപിഎം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ട്വീറ്റ് ചെയ്തു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമ സംഭവങ്ങള്‍ അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസം സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ.രാമചന്ദ്ര ഡോമിന് നേരെ ആക്രമണം നടന്നിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറിയെ കാറില്‍ നിന്ന് വലിച്ചിറക്കി ചവിട്ടിക്കൂട്ടുകയും ചയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി