ദേശീയം

ബിജെപി മന്ത്രിയുടെ മകൻ ഓടിച്ച ആഡംബര കാർ ഇടിച്ച് കോൺസ്റ്റബിൾ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഷില്ലോംഗ്: മേഘാലയത്തിലെ ബിജെപി മന്ത്രിയുടെ മകൻ ഓടിച്ച ആഡംബര കാർ ഇടിച്ച് പൊലീസ് കോൺസ്‌റ്റബിൾ മരിച്ചു. മേഘാലയ മന്ത്രിയായ അലക്‌സാണ്ടർ ഹേക്കിന്റെ മകന്റെ കാറാണ് കോൺസ്‌റ്റബിൾ പ്രൊബത് മരാക്കിന്റെ ജീവനെടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പൊലീസുകാരനായ പ്രൊബിൻ സാംഗ്മയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പൊലീസുകാർ ഓടിച്ചിരുന്ന ബൈക്കിൽ മന്ത്രി പുത്രന്റെ ബെൻസ് കാർ വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രൊബതിന്റെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. മന്ത്രിയുടെ മകനാണെന്ന പരിഗണനയൊന്നും നൽകാതെ തന്റെ മകനെതിരെ സ്വതന്ത്രമായ അന്വേഷണം നടക്കുമെന്ന് അലക്‌സാണ്ടർ ഹേക്ക് പറഞ്ഞു.
     

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു