ദേശീയം

ഏഴുവയസുകാരിയെ പീഡിപ്പിച്ചതിന് മധ്യവയസ്‌കനെ നാട്ടുകാര്‍ കല്ലെറിഞ്ഞ് കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഏഴു വയസുകാരിയെ പീഡിപ്പിച്ചയാളെ ജനക്കൂട്ടം കല്ലെറിഞ്ഞു കൊന്നു. നിസാമാബാദ് ജില്ലയിലെ ദേങ്കേശ്വറിലാണ് സംഭവം. 45കാരനായ സായന്ന എന്നയാളെ മരത്തില്‍ കെട്ടിയിട്ടാണ് ജനക്കൂട്ടം കല്ലെറിഞ്ഞത്. മാരകമായി പരിക്കേറ്റ ഇയാള്‍ തളര്‍ന്ന് വീഴുകയായിരുന്നു. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

കൂലിപ്പണിക്കാരനായ ഇയാള്‍ കഴിഞ്ഞ ദിവസം അയല്‍ക്കാരിയായ ഏഴു വയസുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ കുട്ടിക്ക് ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാര്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് ഏഴു വയസുകാരിയെ കണ്ടത്. സമീപത്തെ ഒരു തോട്ടത്തില്‍ പണിയെടുക്കുന്ന കുട്ടിയുടെ രക്ഷിതാക്കളെ അയല്‍ക്കാര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ പ്രതിയെ പിടിച്ച് മരത്തില്‍ കെട്ടിയിടുകയും വടികൊണ്ട് തല്ലുകയും ചെയ്തു. പിന്നീട് ഇയാള്‍ക്ക് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് അബോധാവസ്ഥയിലായ ഇയാളെ ചില നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളെ ആക്രമിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി