ദേശീയം

ജാതി സംവരണത്തില്‍ പ്രതിഷേധിച്ച് സ്വയം തീ കൊളുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ജാതി സംവരണത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തീകൊളുത്തി മരിച്ചു.ജെയപൂര്‍ വൈശാലി നഗറിലുള്ള 45കാരന്‍ രഗുവീര്‍ ശരണ്‍ ആണ് മരിച്ചത്. ജാതി സംവരണമാണ് ജാതി കലാപത്തിനാണ കാരണമെന്നാണ് ഇയാളുടെ വാദം.

ഭാരത് മാതാ കീ ജയ് വിളിച്ച ശേഷം തീ കൊളുത്തിയായിരുന്നു ആത്മഹത്യ ചെയ്തത്.  തീ  പടര്‍ന്നതിന് പിന്നാലെ നാട്ടുകാര്‍ വെള്ളം ഒഴിച്ച് തീ കെടുത്തിയെങ്കിലും  സാരമായി പൊള്ളലേറ്റിരുന്നു. സമീപത്തെ ആശുപത്രിയില്‍ നിന്നും എയിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ജാതിയമായ സംവരണത്തില്‍ ഇയാള്‍ ഏറെ വിഷാദവാനായിരുന്നു  ഏറെ കുടുംബപ്രശ്‌നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മരണത്തിന് മുന്‍പായി എഴുതിയ മൂന്ന് കത്തുകളെഴുതിയതായി പൊലീസിന് വിവരം ലഭിച്ചു. ഭാരതമാതാവിന്റെ മക്കളെല്ലാം സൗഹാര്‍ദത്തോടെ ജീവിക്കണമെന്നും അധികാരത്തിലിരിക്കുന്നവരുടെ ഗൂഡതാത്പര്യം തിരിച്ചറിയണമെന്നും കത്തില്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി